കരുവഞ്ചാൽ മാവേലി സ്റ്റോർ തുറന്നു പ്രവർത്തിക്കാത്തതിൽ പ്രധിഷേധം; എൽ ഡി എഫ് മെമ്പർമാർ നിരാഹര സമരത്തിലേക്ക്
ആലക്കോട്: നടുവിൽ പഞ്ചായത്തിലെ കരുവഞ്ചാലിൽ അനുവദിച്ച മാവേലി സ്റ്റോർ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത ഭരണ സമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് മെമ്പർമാർ നിരാഹാര സമരത്തിനൊരുങ്ങുന്നു. നിരവധി നിവേദനങ്ങളുടെ ഫലമായാണ് പ്രത്യേക പരിഗണന നൽകി എൽ ൽഡിഎഫ് സർക്കാർ മാവേലി സ്റ്റോർ അനുവദിച്ചത്. എന്നാൽ ആവശ്യമായ മുറി കണ്ടെത്താനോ മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ യു സിഎഫ് ഭരിക്കുന്ന നടുവിൽ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് എൽ ഡി എഫ് ആരോപിക്കുന്നത്. അടിയന്തിരമായി നടപടി സ്വീകരിക്കാത്ത പക്ഷം പഞ്ചായത്ത് ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനാണ് എൽഡിഎഫ് തീരുമാനം



No comments