APP DOWNLOAD

TRENDING

DYFI പാപ്പിനിശ്ശേരി ഈസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഭിമന്യു അനുസ്മരണം സംഘടിപ്പിച്ചു


പാപ്പിനിശ്ശേരി: DYFI, SFI, AIDWA പാപ്പിനിശ്ശേരി ഈസ്റ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അഭിമന്യു അനുസ്മരണം സംഘടിപ്പിച്ചു.
         പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം നടന്ന പരിപാടി DYFl കേന്ദ്ര കമ്മിറ്റി മെമ്പർ ബിജു കണ്ടക്കൈ ഉൽഘാടനം ചെയ്തു.
കരിവെള്ളൂർ മുരളി പ്രഭാഷണം നടത്തി.

മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി മെമ്പർ കെ ശാന്ത അദ്ധ്യക്ഷത വഹിച്ചു.. DYFI ജില്ല സെക്രട്ടേറിയറ്റ് മെമ്പർ പി പി ഷാജിർ , ബ്ലോക്ക് സെക്രട്ടറി ടി വി രഞ്ചിത്ത്, പ്രസിഡന്റ് എം സി ര മിൽ, SFI ഏരിയ സെക്രട്ടറി എഫ് അമ്യത നാഥ് എന്നിവർ പ്രസംഗിച്ചു... ബ്ലോക്ക് ട്രഷറർ സി നിഖിൽ സ്വാഗതവും ബിജോയി പണ്ണേരി നന്ദിയും പറഞ്ഞു.... കെ സുജേഷ് വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു...
   അഭിമന്യൂ മഹാരാജാസ് ലൈബ്രറിയിലേക്ക് DYFI നേതത്വത്തിൽ ശേഖരിച്ച പുസ്തകങ്ങൾ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ പി പി ഷാജിർ , ബ്ലോക്ക് സെക്രട്ടറി ടി വി രഞ്ചിത്ത് എന്നിവരിൽ നിന്നും കേന്ദ്ര കമ്മിറ്റി മെമ്പർ ബിജു കണ്ടക്കൈ ഏറ്റുവാങ്ങി

No comments