APP DOWNLOAD

TRENDING

മൂന്നാറോ, ഊട്ടിയോ അല്ലാ.. കണ്ണൂരാ.. കണ്ണൂരിന്റെ സ്വന്തം പാലക്കയം തട്ട്

പാലക്കയം തട്ടിൽ മഞ്ഞ് പെയ്യുന്നത് കൊണ്ടിട്ടുണ്ടോ

         ഇത് പാലക്കയം തട്ട് .കണ്ണൂർ ജില്ലയുടെ ഊട്ടിയെന്നോ കൊടൈകനാൽ എന്നോ വിശേഷിപ്പിക്കാം.സമുദ്ര നിരപ്പിൽ നിന്നും 4250 അടി ഉയരത്തിൽ ആണ് ഈ മനോഹര ഇടം സ്ഥിതി ചെയ്യുന്നത് എന്നാണ് അറിവ് ... സദാ സമയവും കോട മൂടുന്ന ഈ മല നിര സ്ഥിതി ചെയ്യുന്നത് കണ്ണൂർ ജില്ലയിലെ ശ്രീകണ്ടപുരത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയാണ് .നിരവധി വെള്ളച്ചാട്ടങ്ങളാലും സംപുഷ്ഠമാണ് ഇവിടെ .. ന്യൂ ജൻ പിള്ളേർ ഫൈമസാക്കിയ ഇവിടം പുറം ലോഘംഅറിയപ്പെടാൻ തുടങ്ങിയിട്ട് ഏതാണ്ട് 3 വർഷം ആയതെ ഉള്ളു ..

ജീല്ലാ ടൂറിസം വകുപ്പാണ് ഇവിടം ഇപ്പോൾ നിയന്ത്രിക്കുന്നത് .സിപ്പ് ലൈൻ.. ബോൾ റൈഡിങ്ങ് ഉൾപ്പടെ പല സാഹസിക വിനോദങ്ങളും ഇവിടെ ഉൾപെടുത്തിയിറ്റുണ്ട് .. ഗൺ ഷൂട്ടിങ്ങും അമ്പ് എയിത്തും ഇതിൽ പെടും .. 500 രൂപയാണ് ഇതിനെല്ലാം ചേർന്ന് നാം ചിലവാക്കേണ്ടത് .. 20 രൂപയാണ് മുതിർന്നവർക്ക്  പ്രവേശന ഫീസ് ..സാഹസികത ഇഷ്ടപ്പെടുന്നവർക് സ്വന്തം വാഹനത്തിൽ മുകളിൽ എത്താം .. അല്ലാത്തവർക് 300 രൂപ കൊടുത്ത് ജീപ്പ് സൗകര്യം ഉപയോഗപ്പെടുത്താം ..

സൂര്യേതയവും അസ്തമയവും അതി മനോഹരമാണ് .. രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ ഇവിടെ ചിലവഴിക്കാം .താമസിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ് . പെട്ടന്ന് തിരികെ പോരാം എന്ന് കരുതി നിങ്ങൾ പോയാൽ ഈ മഞ്ഞു പെയ്യുന്ന മനോഹര മലനിര നിങ്ങളെ പെട്ടെന്നൊന്നും തിരിച്ചിറക്കില്ല എന്ന കാര്യം ഉറപ്പ് .. നിങ്ങൾ മഞ്ഞും മലയും കാടും ഇഷ്ടപ്പെടുന്ന വ്യക്തി ആണെങ്കിൽ ...

പ്ലാസ്റ്റിക് ഉൽപന്നങ്ങൾ അശ്രദ്ധമായി കളയുന്നത് പൂർണ്ണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക..

നാസർ ടി നാച്ചി
phone pics

No comments