ഏഴാംമൈലിൽ ബൈക്കിടിച്ച് വടകര സ്വദേശിയായ കാല്‍നടയാത്രക്കാരന്‍ മരിച്ചു
തളിപ്പറമ്പ്: ബൈക്കിടിച്ച് വടകര സ്വദേശിയായ കാല്‍നടയാത്രക്കാരന്‍ മരിച്ചു. ചോറോട് റെയില്‍വേഗേറ്റിന് സമീപം ചേന്ദമംഗലത്തെ പനങ്ങാട്ട് വീട്ടില്‍ പി.ദാമോദരകുറുപ്പ്(66)ആണ് മരിച്ചത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ.വി.ജയരാജിന്റെ ഏഴാംമൈലിലെ വീട്ടില്‍ ജോലിനോക്കിവരികയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ ഏഴാംമൈല്‍ പെട്രോള്‍പമ്പിന് സമീപത്തായിരുന്നു അപകടം. വീട്ടുസാധനങ്ങള്‍ വാങ്ങന്‍ റോഡ് മുറിച്ചുകടക്കവെ അമിതവേഗതയില്‍ വന്ന ബൈക്ക് ദാമോദരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഉടന്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വടകരയിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പില്‍. പരേതരായ കൃഷ്ണക്കുറുപ്പ്-ദേവിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ദേവി(വില്യാപ്പള്ളി). മക്കള്‍: നിഷ, നിഷാന്ത്. മരുമക്കള്‍: അശോകന്‍(ടെയിലര്‍, ഓര്‍ക്കാട്ടേരി), രമ്യ. സഹോദരങ്ങള്‍: രാധ(മൊകേരി), വേണുഗോപാലന്‍, പരേതനായ പ്രഭാകരന്‍.



No comments