പഴയങ്ങാടി കവർച്ചയിലെമുഖ്യപ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി
പയ്യന്നൂർ: പട്ടാപ്പകൽ പഴയങ്ങാടി ടൗണിലെ ജ്വല്ലറി കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്നതടക്കം ഒമ്പതോളം കേസിലെ മുഖ്യപ്രതിയായ പുതിയങ്ങാടിയിലെ അഞ്ചരപ്പാട്ടിൽ റഫീഖ് (42) നെയാണ് രണ്ട്ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽവിട്ടത്.2014ൽ മൊട്ടാമ്പ്രത്തെ അബ്ദുള്ളയുടെ വിട് കുത്തിത്തുറന്ന് 80 പവൻ സ്വർണ്ണാഭരണങ്ങളും ടാബുംവിലകൂടിയവാച്ചുകളും കവർന്ന കേസിലാണ് ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്.
ക്രൈംബ്രാഞ്ച് സി.ഐ ധനഞ്ജയബാബുവിന്റെ അപേക്ഷയിലാണ് പയ്യന്നൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്



No comments