APP DOWNLOAD

TRENDING

കനത്ത മഴയിൽ വാഴ കൃഷി നശിച്ചു


തളിപ്പറമ്പ മുയ്യത്ത് ഒരു മാസമായി വെള്ളത്തില്‍ മുങ്ങിക്കിടന്ന വാഴകൃഷി നശിച്ചു,  ലക്ഷങ്ങളുടെ നഷ്ടം. മുയ്യത്ത് ഒ.വി.മുരളീധരന്‍, യൂസുഫ്. അബ്ദുള്‍റഹ്മാന്‍ എന്നിവരുടെ വാഴത്തോട്ടമാണ് നശിച്ചത്.
       എണ്ണൂറിലേറെ വാഴകളില്‍ നൂറ് വാഴകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആകെ മൂന്നുപേര്‍ക്കുമായി ഒരു ലക്ഷത്തിലേറെ രൂപയുടെ രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകള്‍. ഓണക്കാലത്തേക്ക് വെട്ടാനിരുന്ന വാഴകളാണ് മുഴുവന്‍ ചീഞ്ഞു നശിച്ചത്. തീരെ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തില്‍നശിച്ചതിനാല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കൃഷി നടത്തിയ ഇവര്‍ കടുത്ത പ്രതിസന്ധിയിലാണ്. കൃഷിവകുപ്പ്, പഞ്ചായത്ത് റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പ്രദേശത്തേക്ക് കടക്കാന്‍ സാധിക്കാത്ത വിധത്തില്‍ വെള്ളമുള്ളതിനാല്‍ കൃഷിയിടത്തിലേക്ക് പോകാന്‍ സാധിക്കാത്ത നിലയിലായിരുന്നു. കൃഷിവകുപ്പില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മൂന്നുപേരും. മുന്‍വര്‍ഷങ്ങളിലൊന്നും ഉണ്ടാകാത്ത വിധത്തിലുള്ള വെള്ളക്കെട്ടാണ് ഇത്തവണ മുയ്യം ഭാഗത്ത് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. 

No comments