APP DOWNLOAD

TRENDING

തൃച്ചംബരത്ത് ദേശീയപാതയില്‍ അപകടഭീഷണി ഉയർത്തിയ ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കി.


തളിപ്പറമ്പ് : അര നൂറ്റാണ്ടിലേറെ പഴക്കമുള്ള അപകടാവസ്ഥയിലുണ്ടായിരുന്ന ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കി. ദേശീയപാതയില്‍ തൃച്ചംബരം ക്ഷേത്രം റോഡില്‍ പെട്രോള്‍പമ്പിന് സമീപത്തുണ്ടായിരുന്ന ഷെല്‍ട്ടറാണ് ഏറെ നാളത്തെ മുറവിളിക്ക് ശേഷം ഇന്നലെ നഗരസഭാ അധികൃതര്‍ പൊളിച്ചുമാറ്റിയത്.

ഇവിടെ റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന ഈ ഷെല്‍ട്ടര്‍ നീക്കണമെന്ന് അഞ്ച് വര്‍ഷം മുമ്പ് തന്നെ നിര്‍ദ്ദേശമുയര്‍ന്നിരുന്നു. ഷെല്‍ട്ടറിന് തൊട്ടടുത്ത ആല്‍മരത്തിന്റെ വേരുകളിറങ്ങി പൂര്‍ണ്ണമായും തകര്‍ന്ന നിലയിലുണ്ടായിരുന്ന ഷെല്‍ട്ടര്‍ അങ്ങേയറ്റം അപകട നിലയിലായിരുന്നു.

No comments