APP DOWNLOAD

TRENDING

അത് സത്യമായിരുന്നു:റോണോ ഇനി യുവന്‍റസ് ജേഴ്‌സിയില്‍


മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റിസിലേക്ക്. റയല്‍ മാഡ്രിഡുമായി ഒമ്പത് സീസണുകളാണ് പോര്‍ച്ചുഗീസ് താരം പൂര്‍ത്തിയാക്കിയത്. നാലു വര്‍ഷത്തെ കരാറിലാണ് ഇറ്റാലിയന്‍ വമ്പന്‍മാരുമായി ക്രിസ്റ്റ്യാനോ കരാര്‍ ഒപ്പിട്ടത്. 805 കോടിയാണ് കൈമാറ്റ തുക. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമാകുന്നത്. ക്രിസ്റ്റ്യാനോ ക്ലബ് വിട്ടു പോകുന്ന കാര്യം റയല്‍ മാഡ്രിഡ് ട്വിറ്ററിലൂടെ അറിയിച്ചു.
പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്നും പുറത്തായതോടെയാണ് റൊണാള്‍ഡോ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ പുറത്തു വന്നു തുടങ്ങിയത്. ഇറ്റാലിയന്‍ മാധ്യമമായ ടുട്ടോസ്പോര്‍ട്ടാണ് ആദ്യമായി താരം ഇറ്റാലിയന്‍ ക്ലബിലേക്ക് ചേക്കേറുമെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
എന്നാലിപ്പോള്‍ യുവന്റിന്റെ ഔദ്യോഗിക മാധ്യമ പ്രവര്‍ത്തകനായ റോമിയോ അഗ്രേസ്റ്റിയും ഇക്കാര്യം ഉറപ്പിച്ചു. ആദ്യം സാധാരണ ട്രാന്‍സ്ഫര്‍ ഒരു അഭ്യുഹമായി തള്ളിക്കളഞ്ഞെങ്കിലും പിന്നീട് കാര്യം ഗൗരവമേറിയതായി. പിന്നീട് ട്രാന്‍സ്ഫറുകളെ സംബന്ധിച്ച് യുവന്റസ് പുറത്തിറക്കിയ കുറിപ്പിലും ഇതേ സൂചനകള്‍ തന്നെയാണുള്ളത്. ഇതിനിടെ റൊണാള്‍ഡോ യുവന്റസുമായി മെഡിക്കല്‍ അടക്കം പൂര്‍ത്തിയാക്കിയെന്ന് വാര്‍ത്തകളും വന്നു.

1 comment: