APP DOWNLOAD

TRENDING

ധര്‍മ്മടത്ത് സിപിഎം-ബിജെപി സംഘര്‍ഷം; ശ്രീനിവാസ സേവാ കേന്ദ്രത്തിനു നേരെ ബോംബേറ്‌


തലശ്ശേരി: ധര്‍മടം കിഴക്കേപാലയാട്ടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം അക്രമം. ബി.ജെ.പി.പ്രവര്‍ത്തകരായ സാരംഗ് (23), പ്രയാഗ് (23), ലിധിന്‍ (25) എന്നിവര്‍ പരിക്കേറ്റ നിലയില്‍ തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി. കിഴക്കേപാലയാട് ശ്രീനിവാസ സേവാ കേന്ദ്രത്തിനു നേരെ അക്രമികള്‍ ബോംബ് എറിയുകയും ചെയ്തു.
   ഇന്നലെ രാത്രി ഒന്‍പതോടെ പതിനഞ്ചോളം സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു. ധര്‍മടം പോലീസ് സ്ഥലത്തെത്തി പ്രദേശത്ത് വ്യാപക റെയ്ഡ് നടത്തി. നേരത്തെ ഇരു വിഭാഗവും ഇവിടെ ഏറ്റുമുട്ടിയിരുന്നു. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണിതെന്നും സൂചനയുണ്ട്. പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

1 comment:

  1. Rss കാര് ബോംബ് നിർമാണത്തിനിടയിലാണ് പരിക്കേറ്റത്. അത് Cpim കാരുടെ ആക്രമണത്തിലെന്നു പറയാൻ നിനക്ക് ഉളുപ്പില്ലേ..?

    ReplyDelete