അധികൃതരുടെ അനാസ്ഥയ്ക്ക് മുന്‍മ്പില്‍ റോഡില്‍ ബലിയാടാകുന്നത് നിരവധി ജീവനുകള്‍; നെടുംപൊയിലില്‍ മരം ഓട്ടോയ്ക്ക മീതെ വിണു മരിച്ച സിത്താരയുടെ മരണത്തിന് ഉത്തരവാധികള്‍ ആര്
തലശ്ശേരി: ഇന്നലെ കല്ലേരിമലയിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട സിതാരയുടെ മരണത്തിന് അധികൃതര്‍ ഉത്തരം നല്കേണ്ടി വരും. മലയോരത്തെ റോഡരികില്‍ അപകടം വിതച്ചു നില്ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് പലതവണ മാധ്യമങ്ങള്‍ വാര്‍ത്ത നല്കിയിരുന്നു. പൊതുജനങ്ങള്‍ പരാതികള്‍ നല്കിയിട്ടു മരങ്ങള്‍ മുറിച്ച് നീക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിച്ചിട്ടില്ല. കല്ലേരിമലയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പതിച്ച മരം അപകടാവസ്ഥയിലുള്ളതായിരുന്നു.
മഴക്കാലം ആരംഭിക്കുമ്പോള്‍ മലയോരത്തെ നിരത്തുകളില്‍ മരവും മണ്‍തിട്ടയും വീണുള്ള അപകടങ്ങള്‍ നിത്യസംഭവമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണ് കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാതയോരങ്ങളിലെ അപകടങ്ങള്‍ക്ക് ഇടയാക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ ഉത്തരവിട്ടിരുന്നു. ആ സമയത്ത് മുറിച്ച് നീക്കാനുള്ള മരങ്ങള്‍ക്ക് നമ്പര്‍ ഇടുകയും ചില മരങ്ങള്‍ മുറിച്ച് നീക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത് വരെ അധികൃതര്‍ ഇത്തരം അപകടങ്ങള്‍ക്ക് ഇടയാക്കുന്ന മരങ്ങളോ മറ്റോ മുറിച്ച് നീക്കാനുള്ള നടപടികള്‍ എടുത്തിട്ടില്ല.
ഇത്തവണ മഴ ആരംഭിച്ച ശേഷം ഒരാഴ്ചക്കുള്ളില്‍ നെടുംപൊയിലില്‍ മാത്രം റോഡിലേക്ക് മരം വീണുണ്ടായത് രണ്ടപകടങ്ങളാണ്. ഒരപകടത്തില്‍ കാറിനുമുകളില്‍ ഇലക്ട്രിക് പോസ്റ്റ് വീണ് കാര്‍ യാത്രികന് പരിക്കേറ്റിരുന്നു. തലശ്ശേരി ബാവലി അന്തര്‍ സംസ്ഥാനപാതയില്‍ ചുരത്തില്‍ ഇന്നലെ പലയിടങ്ങളിലായി റോഡിലേക്ക് മരം പൊട്ടി വീണ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍മ്പാണ് സിതാരയുടെ സഹോദരന്‍ സിജോ സിറിയക് ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. സിജോയുടെ വേര്‍പാടിന്റെ വേദന മാറും മുമ്പാണ് അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടത്. മകള്‍ നഷ്ടപ്പെട്ട വിവരം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിയുന്ന ഈ ദമ്പതികളെ ഇന്നലെ രാത്രി വരെ അറിയിച്ചില്ല



No comments