APP DOWNLOAD

TRENDING

ലോറിസമരം മുതലെടുത്ത് കളളന്മാര്‍; പയ്യന്നൂരിൽ സമരം മൂലം നിര്‍ത്തിയിട്ടിരുന്ന അഞ്ച് ലോറികളുടെ ബാറ്ററികള്‍ മോഷണം പോയി



പയ്യന്നൂര്: ലോറി സമരം മൂലം നിര്‍ത്തിയിട്ടിരുന്ന അഞ്ച് ലോറികളുടെ ബാറ്ററികള്‍ മോഷ്ടിച്ചു. പയ്യന്നൂര്‍ പെരുമ്പ മലബാര്‍ പെട്രോള്‍ പമ്പിന് സമീപത്തെ പാര്‍ക്കിംങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികളുടെ ബാറ്ററികളാണ് മോഷണം പോയത്. ഇന്ന് രാവിലെ പത്തോടെ സ്ഥലത്തെത്തിയ ലോറി ജീവനക്കാരാണ് ബാറ്ററി മോഷ്ടിക്കപെട്ട കണ്ടെത്തിയത്.
ലോറി സമരം മൂലം ഇവിടെ നിര്‍ത്തിയിട്ടിരുന്ന പന്ത്രണ്ട് ലോറികളില്‍ ആറ് ലോറികളുടെ ബാറ്ററികളാണ് അഴിച്ചെടുത്തത്. ഒരു ലോറിയുടെ ബാറ്ററി അഴിച്ച് താഴെ കമിഴ്ത്തിവെച്ച നിലയില്‍ കണ്ടെത്തി. അഞ്ച് ലോറികളുടെ ബാറ്ററികള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി. ഒരു ലോറിയിലുണ്ടായിരുന്ന ഹാന്റ് ലിവര്‍ മോഷ്ടിച്ച ശേഷം അതുപയോഗിച്ചാണ് ബാറ്ററികള്‍ അഴിച്ചെടുത്തത് എന്നാണ് അനുമാനം.

No comments