APP DOWNLOAD

TRENDING

യുവാവിനെ കുത്തി കൊന്ന കേസിലെ പ്രതിയായ നടുവിൽ സ്വദേശിയെ നിരപരാണെന്ന് കണ്ട് വെറുതെ വിട്ടു


നടുവിൽ: അപവാദം പ്രചരിപ്പിച്ചുവെന്നാരോപിച്ച് യുവാവിനെ പതിയിരുന്ന് കുത്തിക്കൊന്ന കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.നടുവിലെ തിരുവാണിയൂര്‍ വീട്ടില്‍ ടി.എസ്.ബാബുരാജാണ് കുറ്റവിമുക്തനായത്. നടുവില്‍ സ്വദേശി തരുപറമ്ബത്ത് വീട്ടില്‍ സുധി (36)ആയിരുന്നു കൊല്ലപ്പെട്ടത്​.ആണുങ്ങളില്ലാത്ത വീട്ടിലെ ജനല്‍ വഴി ഒളിഞ്ഞ് നോക്കിയെന്ന് പ്രചാരണം നടത്തിയതി​​െന്‍റ പേരിലായിരുന്നു കൊല നടന്നതെന്നാണ് കേസ്. തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദാണ് വിധി പ്രസ്താവിച്ചത്. 2011 സെപ്​റ്റംബര്‍ 15ന് രാത്രി ഏഴര മണിയോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സുധിയെ കെ.എല്‍ 13 പി. 5491 ബൈക്കില്‍ പോകവെ വീടിനുത്ത് വെച്ച്‌ പ്രതി ബാബുരാജ് വാഹനം തടഞ്ഞ് കുത്തി ക്കൊല്ലുകയായിരുന്നു.ഇതിന് മാസങ്ങള്‍ക്ക് മുമ്പ് പ്രതിയെ ചിലര്‍ ചേര്‍ന്ന്​ പിടികൂടി അടിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിന് പിന്നിലും സുധിയാണെന്ന വിരോധം കൊലക്ക് കാരണമായതായി പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.ഡോ. എസ്.ഗോപാല കൃഷ്ണപിള്ള, ഡോ.സുരേഷ്, പോലീസ് ഓഫീസര്‍മാരായ ടി.ജെ. ജോസ്, കെ.ദാമോദരന്‍ തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീ. ഡിസ്ട്രിക് ട് ഗവ. പ്ലീസര്‍ അഡ്വ. സി.കെ. രാമചന്ദ്രനാണ് ഹാജരായത്.

No comments