APP DOWNLOAD

TRENDING

തിരുവട്ടൂരിലെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ ചൊല്ലി ഫേസ്ബുക്ക് പോര്



തിരുവട്ടൂർ: കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പരിയാരം പഞ്ചായത്ത് രണ്ടാം വാർഡ് തിരുവട്ടൂരിൽ മത്സരിച്ച സ്വതന്ത്രസ്ഥാനാർത്ഥിയെ ചൊല്ലിയാണ് ഫേസ്ബുക്കിൽ പോര് മുറുകുന്നത്. ഇവിടെ സി.പി.എമ്മും എസ്.ഡി.പി.ഐ യും യോജിച്ചാണ് സ്ഥാനാർത്ഥിയെ നിർത്തിയത് എന്നായിരുന്നു ലീഗ് ആരോപണം. എന്നാൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ തന്നെ ആരോപണം നിഷേധിക്കുകയും എസ്ഡിപിഐക്ക് ഇവിടെ സ്ഥാനാർത്ഥി ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഇതിന് തൊട്ടുപിറകെയാണ്  ഇവിടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് നദീറ ബീവിയെ വിജയിപ്പിക്കാൻ എൽഡിഎഫും എസ്ഡിപിഐയും സ്ഥാപിച്ച പ്രചരണ ബോർഡുകൾ ഫോട്ടോ സഹിതം ഫേസ്ബുക്കിൽ അഭിപ്രായപ്രകടനം നിറഞ്ഞത്.
നദീറ ബീവി പ്രസിദ്ധീകരിച്ച പ്രകടനപത്രികയിൽ തനിക്ക് സിപിഎമ്മിന്റെയും എസ്ഡിപിഐ യുടെയും പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ ഈ വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായ റഹീമ കല്ലേടത്താണ്  വിജയിച്ചത്. 398 വോട്ടിനായിരുന്നു വിജയം അതിനു മുന്നത്തെ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ രണ്ടാം സ്ഥാനത്തെത്തിയിരുന്ന അവാർഡാണിത്. സിപിഎമ്മിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്

No comments