കാസർകാട്ടെ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന്പേർ പിടിയിൽ: സൂത്രധാരൻ പയ്യന്നൂർ സ്വദേശി
മാനന്തവാടി:ഫോൺ കെണിയിൽപ്പെടുത്തി കാസർകോട്ടെ വ്യാപാരിയെ വയനാട് മാനന്തവാടിയിൽ വച്ച് കാറിൽ തട്ടികൊണ്ട് പോയി 15 ലക്ഷം രൂപ മേചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ മൂന്ന്പേർപിടിയിൽ.
തൊട്ടിൽപ്പാലം കുണ്ട്തോട് സ്വദേശി കിണറുള്ളപറമ്പത്ത് വീട്ടിൽ ടി.എം. അജ്മൽ (26) കുറ്റ്യാടി നെല്ലിക്കണ്ടിപീടിക വളയം സ്വദേശി ഇടത്തി പൊയിൽവീട്ടിൽ കെ.കെ.ഫാസിൽ (26) കുറ്റ്യാടി അടുക്കത്ത്കക്കോട്ട് ചാലിൽ അബലകണ്ടിവീട്ടിൽ കെ.സി സുഹൈൽ (29) എന്നിവരെയാണ് മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. പി.കെ.മണിയും സംഘവും ഇന്നലെ രാത്രി കോഴിക്കോട് വച്ച് രണ്ട് ആഡംബര വാഹനമുൾപ്പടെ മുന്ന് വാഹനങ്ങൾ സഹിതം കസ്റ്റഡിയിൽ എടുത്തത്.ഈ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ പയ്യന്നൂർ പെരുമ്പസ്വദേശി ഉൾപ്പടെ അഞ്ച് പേരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇക്കഴിഞ്ഞ 16ന് ആണ് വ്യാപാരിയെ സ്ത്രിയുടെ സഹായത്തോടെ മാനന്തവാടിയിൽ വെച്ച് കാറിൽകർണ്ണാടകയിലെക്ക്തട്ടി കൊണ്ട് പോയത്.
പൊന്നബേട്ടിലെ റിസോർട്ടിൽ തടവിൽ പാർപ്പിച്ച് വ്യാപാരിയെ മർദ്ധിക്കുകയും കയ്യിലുള്ള പണം മോഷ്ടിക്കുകയും ചെയ്ത സംഘം വ്യാപാരിയുടെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് 15ലക്ഷംരൂപ മോചന തുക ആവശ്യപ്പെട്ടു.തുടർന്ന് നടന്ന വിലപേശലിൽ കണ്ണൂരിൽ എത്താൻ തീരുമാനിക്കുകയായിരുന്നു. 17 ന് പുലർച്ചെവ്യാപാരിയുമായി കണ്ണൂരിൽ എത്തിയ പ്രതികൾ ഇയാളുടെ സുഹൃത്തിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി വ്യാപാരിയെ മോചിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.പ്രതികൾ ഇതിന് മുൻപും സമാനമായ ഗൂഡാലോചനകൾ നടപ്പിലാക്കിയിട്ടുണ്ടെന്നാണ് സൂചന. പിടിയിലായ അജ്മൽ വയനാട് വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ വധശ്രമ കേസിലും, ഫാസിൽ കുറ്റ്യാടി സ്റ്റേഷനിലെ ബലാൽസംഘ കേസിലും, മാനന്തവാടി പോലിസ് സ്റ്റേഷനിലെ കഞ്ചാവ് കേസിലും പ്രതികളാണ്.ഇവരുടെ അന്ത:സംസ്ഥാന ബന്ധങ്ങളും അന്വേക്ഷിക്കുമെന്ന് പോലിസ് അറിയിച്ചു. സീനിയർ സി.പി.ഒ മനോജ്, സി.പി.ഒമാരായ സുഷാദ്, ബിജു.ടി.കെ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.



No comments