APP DOWNLOAD

TRENDING

കുറുമാത്തൂർ, കൂനം കൊളത്തൂർ കണ്ണാടിപാറ റോഡുകളുടെ ശോചനീയാവസ്ഥ... പ്രതിഷേധം ശക്തം.... .

കുറുമാത്തൂർ, കൂനം കൊളത്തൂർ കണ്ണാടിപാറ റോഡ് തകർന്നിട്ട് കൊറേ മാസങ്ങളയി.അതിനിടയിൽ റോഡ് മെക്കാഡം ടാറിങ് ചെയ്യാൻ ആയി കണ്ണാടിപാറ മുതൽ ഇരിവള്ളൂർ വരെ റോഡ് മുഴുവനും കുത്തി പൊളിച്ച് ഇട്ടിരിക്കുകയാണ്. ഇപ്പോൾ കോൺട്രാക്ട് ഏറ്റെടുത്ത ആളുടെ ഒരു വിവരവും ഇല്ല.അതിനിടയിൽ റോഡ് പണിക്ക് ആയി കൊണ്ടുവന്ന ഉപകരണങ്ങൾ(ഹിറ്റാച്ചി,jcb, റോഡ് റോളർ)തുരുമ്പെടുത് നശിക്കുകയാണ്.മൂന്ന്  മാസങ്ങൾക്ക് മുൻപ്  അഞ്ച് ബസുകൾ സർവീസ് നടത്തിയ റൂട്ട് ആണ് ഇത്.ഇതിനിടയിൽ 3 ബസുകൾ നിരന്തരം ട്രിപ്പുകൾ മുടക്കുകയും ഇപ്പോൾ വരാത്ത അവസ്ഥയിലും ആണുള്ളത്.ബാക്കിയുള്ള ഒരു ബസ്  രണ്ട് ദിവസം വരെ സർവീസ് നടത്തി.പക്ഷെ അതിനു ശേഷം ആ ബസ് ഓടിയില്ല.ഇപ്പോൾ ഈ റൂട്ടിൽ ഒരു ബസ് പോലും ഓടുന്നില്ല.കൂനം,കൊളത്തൂർ,കണ്ണാടിപാറ തുടങ്ങിയ ഗ്രാമങ്ങൾ തികച്ചും ഒറ്റ പെട്ട നിലയിൽ ആണ് ഇപ്പോൾ.ഇതിനെതിരെ അധികൃതർ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

No comments