തളിപ്പറമ്പ് മാർക്കറ്റിലെ കവർച്ച മോഷ്ടാവിന്റെ നിരിക്ഷണ ക്യാമറാ ദൃശ്യം പുറത്ത്
തളിപ്പറമ്പ്: മേൽകൂരയുടെ ഓടിളക്കി കടയുടെ അകത്ത് കടന്ന് മേശവലി പ്പിൽ സൂക്ഷിച്ച അയ്യായിരംരൂപയും അര ലക്ഷം രൂപയുടെ അണ്ടിപ്പരിപ്പ്, എലക്ക തുടങ്ങിയ സാധനങ്ങൾ കവർന്ന മോഷ്ടാവിന്റെ നിരീക്ഷണ ക്യാമറ ദൃശ്യം ലഭിച്ചു. അടിവസ്ത്രം മാത്രം ധരിച്ച് താടിവച്ച മധ്യവയസ്ക്കനാണ് മോഷണം നടത്തിയത്.കടയുടെ മുകളിൽ സ്ഥാപിച്ച നിരിക്ഷണ ക്യാമറയിലാണ് ഇയാളുടെ ദൃശ്യം പതിഞ്ഞത്. ഇന്നലെ രാത്രിയിലാണ് മാർക്കറ്റ് റോഡിലെ നഷണൽ സ്റ്റോറിൽ മോഷണം നടന്നത്.വിവരമറിഞ്ഞ് സി.ഐ കെ.ജെ വിനോയ്, പ്രിൻസിപ്പൽ എസ്.ഐ.കെ ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ കടയിലെത്തി പരിശോധന ടത്തിയിരുന്നു



No comments