അര്‍ജന്‍റീനയെ ഞെട്ടിച്ച് ഐസ്‌ലന്‍ഡ്; കളി സമനിലയിൽ
റഷ്യന്‍ ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ അര്‍ജന്‍റീനയെ ഞെട്ടിച്ച് ഐസ്‌ലന്‍ഡ്. ഇരു ടീമുകളും സമനിലയിൽ. മോസ്കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ പൊടിപാറുന്ന പോരാട്ടമാണ് നടന്നത്. ആദ്യ പകുതിയിൽ തന്നെ ഇരു ടീമുകളും ഒരു ഗോള്‍ വീതം അടിച്ച് മത്സരത്തില്‍ സമനിലയിൽ ആയിരുന്നു.
പത്തൊന്‍പതാം മിനിറ്റില്‍ അഗ്യൂറോയിലൂടെ ഗോള്‍വല കുലുക്കിയ അര്‍ജന്‍റീനയ്ക്ക് നാല് മിനിട്ടിനുള്ളില്‍ ഐസ്‌ലന്‍ഡിന്‍റെ മറുപടി. ഇരുപത്തിമൂന്നാം മിനിട്ടില്‍ ഫിന്‍ബോഗന്‍സന്‍റെ ഗോളില്‍ തിരിച്ചടിച്ചായിരുന്നു ഐസ്‌ലന്‍ഡ് അര്‍ജന്‍റീനയ്ക്ക് ഒപ്പത്തിനൊപ്പമെത്തിയത്.

No comments