APP DOWNLOAD

TRENDING

പയ്യാവൂർ ചതുരം പുഴയിൽ വാഹനാപകടം 2 പേർ മരിച്ചു

പയ്യാവൂർ: ചന്ദനക്കാപാറ ചതിരം പുഴയിൽ വാഹനാപകടം 2 മരണം. ഞായറാഴ്ച രാവിലെ ഉണ്ടായ അപകടം മലയോര മേഖലയെ ഞെട്ടിച്ചു. ചന്ദനക്കാപാറ സ്വദേശികളായ മാത്യുവിന്റെ മകൻ ഷിൽജോ (19), വർക്കിയുടെ മകൻ ഡിനോ (19) ഇവർ പരിയാരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ്.
റോഡരികിലെ കലുങ്കിനിടിച്ച KL.59 A 5975 നമ്പർ സ്വിഫ്റ്റ് കാർ നടുവേ മുറിഞ്ഞ് കാറിന്റെ പുറകുവശം കലുങ്കിൽ നിന്നും താഴേക്ക് പതിച്ച് കത്തി അമരുകയായിരുന്നു. കാറിന് പുറകിൽ കത്തിക്കരിഞ്ഞ മൃതശരീരം ഫയർഫോഴ്സും പോലീസും ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. കാറിന്റെ മുൻവശം 30 മീറ്ററോളം അകലെയുള്ള ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു പോസ്റ്റും തകർന്നു.


No comments