മൈസൂര്‍ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണ് തളിപ്പറമ്പ് സ്വദേശിയടക്കം മൂന്നുപേര്‍ മരിച്ചു
മൈസൂരുവിലെ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. പാലക്കാട് സ്വദേശി ഹിലാൽ, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടർന്നാണ് മരങ്ങൾ കടപുഴകുകയും ഗാർഡനിലെ കൂടാരങ്ങൾ തകരുകയും ചെയ്തത്. മഴക്കൊപ്പം വലിയ ഐസ് കട്ടകളുമുണ്ടായിരുന്നു. ഇത് ശരീരത്തിൽ വീണും ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. കേരളത്തിൽനിന്ന് വിനോദസഞ്ചാരികളായി ഗാർഡനിൽ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കാറ്റും മഴയും മൂലം വൃന്ദാവൻ ഗാർഡൻ അടച്ചു.



No comments