APP DOWNLOAD

TRENDING

സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് നടത്താനിരുന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് പിന്‍വലിച്ചു. 2017-18 വര്‍ഷത്തെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജില്ലാ ലേബര്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ചയില്‍ 20% ബോണസ് നല്‍കാമെന്നാണ് ധാരണ. കഴിഞ്ഞ വര്‍ഷം 19% ബോണസായിരുന്നു തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. ചര്‍ച്ചയില്‍ വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ പി സഹദേവന്‍, കെ മനോഹരന്‍, കെ കെ നാരായണന്‍, കെ രാജന്‍, താവം ബാലകൃഷ്ണന്‍, എം കെ രവീന്ദ്രന്‍, എം പി പ്രേമരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു....

No comments