APP DOWNLOAD

TRENDING

എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി കാട്ടിലിട്ട് പീഡിപ്പിച്ചു: പ്രതികൾ പിടിയിൽ

റാഞ്ചി: 13 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി രാത്രി മുഴുവന്‍ കാട്ടിലിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയെ മൂന്നുപേര്‍ ചേർന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.മാര്‍ച്ച്‌ 31നായിരുന്നു സംഭവം.


തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പിറ്റേന്നു രാവിലെ ഗ്രാമത്തില്‍ ഉപേക്ഷിക്കുന്നതിന് മുന്‍പും പെൺകുട്ടിയെ പ്രതികൾ പീഡനത്തിനിരയാക്കി. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി 13 ദിവസം ആരോടും ഒന്നും പറഞ്ഞില്ല. പിന്നീട് വീട്ടുകാരുടെ ചോദ്യം ചെയ്യലില്‍ തുറന്നു പറയുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലിസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു

No comments