APP DOWNLOAD

TRENDING

പ്രചാരണ ബോർ‍ഡുകളും കൊടികളും തീയിട്ടു നശിപ്പിച്ചു.

ചപ്പാരപ്പടവ് :
പടപ്പേങ്ങാട്ട് സാമൂഹികവിരുദ്ധർ പ്രചാരണ ബോർ‍ഡുകളും കൊടികളും തീയിട്ടു നശിപ്പിച്ചു. യുവധാര ക്ലബ്ബിന്റെ വാർഷികാഘോഷ പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡുകളും സിപിഎമ്മിന്റെ കൊടിമരവുമാണു തീയിട്ടു നശിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപു വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രചാരണ ബോർഡുകളും മറ്റും നശിപ്പിച്ചിരുന്നു. പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള സാമൂഹികവിരുദ്ധരുടെ ശ്രമമാണിതെന്നു സംശയിക്കുന്നു.

No comments