APP DOWNLOAD

TRENDING

വൈദികന്റെ കൊലപാതകം: പ്രതി പിടിയില്‍

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാടിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയായ മുന്‍ കപ്യാര്‍ വട്ടപ്പറമ്പില്‍ ജോണി പിടിയിലായി.
മലയാറ്റൂര്‍ അടിവാരത്ത് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കായി പോലീസും വനവകുപ്പും വനത്തില്‍ തിരച്ചില്‍ തുടരുകയായിരുന്നു.
മലയാറ്റൂര്‍ കുരിശുമലപാതയില്‍ ആറാം സ്ഥലത്ത് വച്ച് ഇന്നലെയാണ് പ്രതി ജോണി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചത്. കുത്തേറ്റ വൈദികനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

No comments