തളിപ്പറമ്പിലെ രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത സംഭവം; പ്രതി പിടിയില്‍
കണ്ണൂര്‍:
തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതി പിടിയില്‍. പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നില്‍ പി ദിനേശന്‍ (42) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരുന്നു. തളിപ്പറമ്ബ് താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമക്ക് നേരെയാണ് വ്യാഴാഴ്ച രാവിലെ എട്ടരമണിയോടെ ആക്രമം നടന്നത്.
നിരവധിയാളുകള്‍ നോക്കിനില്‍ക്കെ കാവിമുണ്ട് ധരിച്ചെത്തിയ ഇയാള്‍, പ്രതിമയുടെ കണ്ണട അടിച്ച് തകര്‍ക്കുകയും മാല വലിച്ചുപൊട്ടിച്ച് പ്രതിമയുടെ മുഖത്ത് രണ്ട് തവണ അടിച്ചശേഷം ഓടിപ്പോകുകയുമായിരുന്നു. ഇയാള്‍ മാനസികരോഗിയാണെന്ന് സംശയിക്കുന്നു.
അതേസമയം അക്രമത്തിനുശേഷം ഇയാള്‍ നടന്നുപോകുന്ന ചിത്രം പുറത്തുവന്നിരുന്നു. രാജ്യവ്യാപകമായി 'പ്രതിമ തകര്‍ക്കല്‍ പരമ്ബര' അരങ്ങേറുന്നതിനാല്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. കഴിഞ്ഞദിവസം വെല്ലൂരിലെ പെരിയാറിലെ അംബേദ്കര്‍ പ്രതിമയും ത്രിപുരയിലെ ലെനിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെയും അക്രമം ഉണ്ടായിരിക്കുന്നത്

വട്ടാണോ അകത്തിട്ടാൽ മാറിക്കോളും
ReplyDelete