ഇടുങ്ങിയ ഒറ്റമുറിയിൽ കാരുണ്യത്തിന്റെ കാലൊച്ച കാത്ത് അഞ്ചംഗ കുടുംബം
കണ്ണൂർ∙ അറയ്ക്കൽ രാജവംശത്തിന്റെ പ്രതാപകാലത്ത് സമ്പത്ത് അളന്ന സ്ഥലമാണ് ആയിക്കര അരിബസാർ. നൂറ്റാണ്ടു പഴക്കമുള്ള ആ കെട്ടിടത്തിന്റെ പൊളിഞ്ഞ വരാന്തയിൽ കടൽകടന്നെത്തുന്ന കാരുണ്യം കാത്തിരിക്കുകയാണു ഹമീദും (55) കുടുംബവും. കാൻസർ രോഗിയായ ഹമീദും കുടുംബവും താമസിക്കുന്ന അരിബസാറിലെ കുടുസ്സുമുറിയെ വീടെന്നു പോലും വിളിക്കാനാകില്ല. വേണമെങ്കിൽ അതിനെ വരാന്ത എന്നു വിളിക്കാം.
രണ്ടു ചുവടു നടന്നാൽ മൂന്നാം ചുവടു പുറത്തേക്കു പോകുന്ന ആ വരാന്തയിലാണു ഹമീദും സഹോദരിയും മക്കളും അടക്കം അഞ്ചുപേർ താമസിക്കുന്നത്. ശുചിമുറി പോലുമില്ലാത്ത തകർന്ന മേൽക്കൂരയുള്ള അവിടെയിരുന്നു ഹമീദ് ചോദിക്കുന്നതു കാൻസർ ബാധിച്ച തനിക്ക് വിശ്രമിക്കാനൊരിടമാണ്. ആയിക്കര അറയ്ക്കൽ കെട്ടിനോടു ചേർന്ന ചോർന്നൊലിക്കുന്ന കെട്ടിടത്തിനകത്തെ കുടുസ്സായ സ്ഥലത്താണു ഭക്ഷണം പാകം ചെയ്യുന്നതും ഉറങ്ങുന്നതും. പ്രതിവർഷം ആയിരം രൂപ വാടകയുണ്ട്.
അന്നനാളത്തിനു ഗുരുതര കാൻസർ ബാധിച്ചെങ്കിലും തുടർചികിത്സ മുടങ്ങിയിട്ടു നാളുകളായി. സഹോദരിയുടെ മത്സ്യത്തൊഴിലാളിയായ ഭർത്താവിന് ജോലിക്കിടെ പരുക്കേറ്റതിനാൽ വരുമാനം നിലച്ച് ദുരിതാവസ്ഥയിലാണു കുടുംബം. സഹോദരിയുടെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ മൂത്തമകൻ ഒഴിവു ദിവസങ്ങളിൽ ജോലിക്കു പോകുന്നതാണു കുടുംബത്തിന് ആശ്വാസം.
ദൈന്യാവസ്ഥ കണക്കിലെടുത്ത് നാട്ടുകാർ ചേർന്ന് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുടുംബത്തിനു സ്വന്തമായി ചെറിയൊരു വീട് ഒരുക്കാനും ഹമീദിനെ തുടർചികിത്സയ്ക്കു സഹായിക്കാനുമാണു നാട്ടുകാർ ലക്ഷ്യമിടുന്നത്. ഹമീദിനെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് വിളിക്കാം: ഫോൺ–9037758610.

No comments