APP DOWNLOAD

TRENDING

പിറന്നാൾ ദിനത്തിൽ മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച മകൾക്ക് ദാരുണാന്ത്യം.

പരപ്പ ട്ടൗണിലെ ക്ലായിക്കോട് റോഡരികിൽ മരിയ ലബോറട്ടറി നടത്തുന്ന പെരിയങ്ങാനത്തെ ബിന്ദുവിന്റെയും സജിയുടെയും ഏക മകൾ മരിയ (12) ആണ് ഇന്ന് രാവിലെ ബിരിക്കുളം ക്ഷേത്രത്തിന്  സമീപം ബൈക്കിൽ ഷാൾ കുടുങ്ങി റോഡിൽ വീണു മരിച്ചത്. മാതാപിതാക്കൾക്കിടയിൽ ഇരിക്കുകയായിരുന്നു മരിയ. പരപ്പ ഗവ.ഹൈസ്കൂൾ ആറാം തരം വിദ്യാർത്ഥിനിയാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചക്ക് പരപ്പയിൽ എത്തിക്കുന്ന മൃതദേഹം മൂന്ന് മണിയോടെ പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് പൊതു ദർശനത്തിന് വെക്കും. ഉച്ചക്ക് 2 മണി മുതൽ
മൂന്നര വരെ പരപ്പയിൽ ഹർത്താൽ ആചരിക്കും. ഓശാന പെരുന്നാളിന് പള്ളിയിൽ പോവുകയായിരുന്നു മൂവരും.. പിറന്നാൾ ദിനത്തിൽ ഏക മകളുടെ മരണം നാടിന്റെയാകെ കണ്ണീരായി മാറി

No comments