APP DOWNLOAD

TRENDING

മദ്യപാനികളുടെ വിഹാരകേന്ദ്രമായി തളിപ്പറമ്പ് ടൗണ്‍സ്‌ക്വയര്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ എത്തുന്നവര്‍ക്ക് ഇരിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന  പ്രശ്‌നത്തിന് പരിഹാരമായി മുനിസിപ്പാലിറ്റി നിര്‍മ്മിച്ച ടൗണ്‍സ്‌ക്വയര്‍ മദ്യപന്‍മാരുടെ വിഹാരകേന്ദ്രമാകുന്നു.
    വൈകുന്നേരങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം സ്ത്രീകള്‍ക്ക് ഇവിടെ കയറാന്‍ പറ്റാത്ത അവസ്ഥയാണ്. മുനിസിപ്പാലിറ്റി കോംപ്ലക്‌സില്‍ സെക്യൂരിറ്റി ഉണ്ടായിരുന്നപ്പോള്‍ ഇത്തരക്കാരുടെ ശല്യം കുറവായിരുന്നെന്ന് സമീപപ്രദേശങ്ങളിലെ തൊഴിലാളികളായ സ്ത്രീകള്‍ പറയുന്നു.
    പോലീസ് പട്രോളിങ്ങ് കാര്യക്ഷമമായ ഇടങ്ങളില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നത് നഗരസഭയ്ക്ക് അനാവശ്യ ചെലവുണ്ടാക്കുമെന്നും വാടകയ്ക്ക് നല്‍കിയ കെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അതത് സ്ഥാപനമാണെന്നാണ് മുനിസിപ്പല്‍ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളത്തിന്റെ വാദം.

No comments