APP DOWNLOAD

TRENDING

കീഴാറ്റൂര്‍ ബൈപ്പാസിനു സ്ഥലം അനുവദിച്ച് ഭൂവുടമകള്‍ സമ്മതപത്രം നല്‍കി

 തളിപ്പറമ്പ് :
കീഴാറ്റൂര് ബൈപ്പാസിനു സ്ഥലം വിട്ടു നല്‍കാൻ ഭൂവുടമകള്‍ സമ്മത പത്രം നല്‍കി. കീഴാറ്റൂരിലെ പി. ശങ്കരന്‍ നമ്പ്യാര്‍ 50 പേരുടെയും സമ്മതപത്രം എംഎല്‍എക്ക് നല്‍കി. വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരായി സമരം നടത്തുന്ന വയല്‍ക്കിളികളെ ഈ നീക്കം ഞെട്ടിച്ചിട്ടുണ്ട്.. കീഴാറ്റൂരില്‍ ഭൂമി നഷ്ടമാകുന്ന അറുപതുപേരില്‍ ഇനിയും ആളുകള്‍ സമ്മതപത്രം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതായി എംഎല്‍എ പറഞ്ഞു. സമ്മതപത്രം നല്‍കിയവരില്‍ 45 പേര്‍ ഇവിടെ നേരത്തേയുളള സ്ഥിരം താമസക്കാരും മറ്റുളളവര്‍ അടുത്ത കാലത്തായി കീഴാറ്റൂരിലെത്തിയവരുമാണ്. കീഴാറ്റൂരില്‍ നടന്ന ചടങ്ങില്‍ ലോക്കല്‍ കമ്മിറ്റി അംഗം വി.രാഘവന്‍ അധ്യക്ഷത വഹിച്ചു. ടി.വി വിനോദ്. കെ.സന്തോഷ്, പി.മുകുന്ദന്‍, കോമത്ത് മുരളിധരന്‍, പുല്ലായിക്കൊടി ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാട്ടുകാര്‍ നല്‍കിയ സമ്മതപത്രം തളിപ്പറമ്പ് താലൂക്ക് ഓഫിസില്‍ വച്ച് എംഎല്‍എ കളക്ടര്‍ മിര്‍ മുഹമ്മദലിക്ക് കൈമാറി.

No comments