ചെറുപുഴയില്‍ സ്‌കൂള്‍ വിട്ട് വരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് പാര്‍സല്‍ വാഹനം വന്നിടിച്ച് 5 കുട്ടികള്‍ക്ക് പരിക്ക് ഒരാൾ മരണപെട്ടു
ചെറുപുഴ:ചെറുപുഴയില്‍ സ്‌കൂള്‍ വിട്ട് വരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് പാര്‍സല്‍ വാഹനം വന്നിടിച്ച് 4 കുട്ടികള്‍ക്ക് പരിക്ക്. ഒരാൾ മരണപ്പെട്ടു. ദേവാനന്ദയാണ് മരണപ്പെട്ടത് .സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളായ ആര്യ, ആല്‍ഫി, അക്ത, ജൂന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹോസ്പിറ്റലില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിദഗ്ദ പരിശോധനക്ക് സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പരിയാരത്തേക്ക് കൊണ്ടുപോയി പെരിങ്ങോം, വയക്കര എന്നിവിടങ്ങളില്‍ നിന്നുളള കുട്ടികളാണ് അപകടത്തില്‍പെട്ടത്. വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം.



No comments