APP DOWNLOAD

TRENDING

അമ്പതാണ്ടായി സി.പി.എമ്മിനെ നെഞ്ചേറ്റിയ ഗോവിന്ദന്‍ മേസ്ത്രി കെ.സുധാകരന്റെ സമരപ്പന്തലില്‍

കണ്ണൂര്‍: പട്ടാനൂരില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച് 47 വര്‍ഷത്തോളം സി.പി.എം അംഗമായിരുന്ന കെ.പി. ഗോവിന്ദന്‍ മേസ്ത്രി കെ.സുധാകരന്റെ സമരപ്പന്തലിലെത്തിയത് പാര്‍ട്ടി തന്നോടും കുടുംബത്തോടും ചെയ്ത ക്രൂരതയുടെ കഥകളുമായിട്ടാണ്.
    തന്റെ രണ്ടുമക്കളെ പാര്‍ട്ടിയുടെ ലിസ്റ്റില്‍ പെടുത്തി പ്രതികളാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്തതാണ് ഗോവിന്ദന്‍ മേസ്ത്രിയും പാര്‍ട്ടിയും തമ്മില്‍ അകലാനുള്ള കാരണം. പട്ടാനൂര്‍ പാട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം നിര്‍മ്മിക്കുന്നതിനുള്‍പ്പെടെ പങ്കുവഹിച്ച ഗോവിന്ദന്‍ മേസ്ത്രിയോട് ഇന്നലെ ചെയ്തതും കൊടിയ ക്രൂരത.
    ഗോവിന്ദന്‍ മേസ്ത്രിയുടെ മകളുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞദിവസം. വാഹനം കടന്നുപോകാതിരിക്കാന്‍ റോഡ് ഒരുസംഘം കൊത്തിപ്പൊളിച്ചു. ഭക്ഷണം വയ്ക്കാന്‍ ഏല്‍പ്പിച്ചവരെ വിലക്കിയതായും ഗോവിന്ദന്‍ മേസ്ത്രി പറഞ്ഞു. ഷുഹൈബ് വധത്തില്‍ പ്രതിഷേധിച്ചും പാര്‍ട്ടി തന്നോടും കുടുംബത്തോടും ചെയ്ത ക്രൂരതയില്‍ പ്രതിഷേധിച്ചുമാണ് കെ. സുധാകരന്‍ നിരാഹാര സമരം നടത്തുന്ന പന്തലിലെത്തിയത്.
    കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും പട്ടാനൂരില്‍ നിന്നും രാവിലെ എത്തി മണിക്കൂറുകളോളം സമരപ്പന്തലില്‍ ചെലവഴിച്ചാണ് മേസ്ത്രി കെ.സുധാകരനെ കണ്ടത്.

No comments