ജാനകി കൊലക്കേസ്: ഒളിവിലായ മുഖ്യപ്രതി അറസ്റ്റില്‍
ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപിക ജാനകിയെ വധിക്കുകയും ഭര്‍ത്താവ് കളത്തേര കൃഷ്ണനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മുഖ്യസൂത്രധാരനും മൂന്നാം പ്രതിയുമായ ചീര്‍ക്കുളം മക്ലിക്കോട് ഹൗസില്‍ അരുണ്‍കുമാറിനെ (26) പിടികൂടി. പ്രവാസികളുടെ സഹായത്തോടെ ബഹ്റൈനില്‍ വച്ചാണ് പിടികൂടിയത്.
കൊലപാതകത്തിനുശേഷം ഗള്‍ഫിലേക്ക് കടന്ന അരുണ്‍കുമാറിലെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായ ചീര്‍ക്കുളം വലിയവീട്ടില്‍ വി വി വിശാഖ് (26), ചീര്‍ക്കുളം തലക്കാട്ട് ഹൗസില്‍ ടി. റെനീഷ് (18) എന്നിവരെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ്ചെയ്തു.
പ്രതികള്‍ക്ക് മോഷണമായിരുന്നു ലക്ഷ്യം. ദമ്പതികള്‍ തിരിച്ചറിഞ്ഞുവെന്ന് സംശയംതോന്നിയ അരുണ്‍കുമാര്‍ ഇരുവരെയും വധിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു, ജില്ല പൊലീസ് മേധാവി കെജി സൈമണ്‍ പറഞ്ഞു.



No comments