സിപിഐഎം സംസ്ഥാനസമ്മേളനത്തിന് ഔദ്യോഗിക തുടക്കം
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കം. വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
577 രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്നുള്ള ദീപശിഖ ജാഥയും കൊടിമര പതാകാ ജാഥകളും തേക്കിൻകാട് മൈതാനിയിൽ സമ്മേളിച്ചതോടെ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആരവങ്ങളുയർന്നു. സംസ്ഥാന സെക്രട്ടേറിയേറ്റംഗം ബേബി ജോൺ പതാക ഉയർത്തി. പിണറായി വിജയൻ പൊതുസമ്മേളന നഗരിയിൽ സ്ഥാപിച്ച ദീപത്തിലേക്ക് അഗ്നി പകർന്നു. തുടർന്ന് പൊതുയോഗത്തിൽ പിണറായിയും കോടിയേരിയും സംസാരിച്ചു.

No comments