APP DOWNLOAD

TRENDING

സുധാകരന്റെ നിരാഹാര സത്യാഗ്രഹം; കടന്നപ്പള്ളിക്ക് നേരെ കരിങ്കൊടി വീശി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

**
25 February 2018, 11:05 am
കണ്ണൂര്‍: ഷുഹൈബിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കു നേരെ കരിങ്കൊടി വീശി.

യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിലിന്റെ നേതൃത്വത്തിലാണ് ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടന്നപ്പള്ളിക്ക് നേരെ കരിങ്കൊടി വീശിയത്. കണ്ണൂരിലെ സൈക്ലിങ് പരിപാടിക്കെത്തിയ മന്ത്രി സൈക്കിള്‍ സവാരി കഴിഞ്ഞ് ഔദ്യോഗിക വാഹനത്തിനു വേണ്ടി റോഡരികില്‍ കാത്തു നില്‍ക്കുമ്ബോഴാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

പൈലറ്റ് വാഹനത്തിലെ പൊലീസുകാര്‍ ഉടന്‍ മന്ത്രിയെ സ്ഥലത്തു നിന്നു നീക്കി. യൂത്ത് കോണ്‍ഗ്രസുകാര്‍ സുധാകരന്റെ സമരപ്പന്തലിലേക്കും മടങ്ങി.

No comments