വളപട്ടണം ഫുട്‌ബോള്‍: കലാശപ്പോരാട്ടം ഇന്ന്
വളപട്ടണം: എ കെ കുഞ്ഞിമായന്‍ ഹാജി സ്മാരക സ്വര്‍ണ്ണക്കപ്പിനും ഒരു ലക്ഷം രൂപ ഷെര്‍ലോണ്‍ പ്രൈസ് മണിക്കും വേണ്ടിയുള്ള അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ അവസാന അങ്കത്തിനായി കരീബിയന്‍സ് സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പും മുസ്സാഫിര്‍ എഫ് സി രാമന്തളി അല്‍ മദീനയും ഇറങ്ങും.
നെജീരിയ, ലൈബീരിയ, ഘാന തുടങ്ങിയ വിദേശ രാജ്യങ്ങളിലെ പ്രഗത്ഭരായ താരങ്ങളെ വച്ച് കൊണ്ട് മൈതാനം അടക്കിവാണ ബ്ലാക്ക് ആന്റ് വൈറ്റ്, പറശ്ശിനി ബ്രദേര്‍സ്, ജെട്ടി ബ്രദേഴ്‌സ്, ജനശക്തി അഴീക്കോട് തുടങ്ങിയ ടീമുകളുടെ തീ പാറും പോരാട്ടങ്ങളില്‍ ഗോളുകള്‍ കൊണ്ടും കൊടുത്തുമുള്ള മത്സരങ്ങള്‍ക്കൊടുവിലാണ് കരീബിയന്‍സും മുസ്സാഫിര്‍ എഫ് സിയും കലാശക്കളിയില്‍ പോരിനിറങ്ങുന്നത്.
ഒരു മാസക്കാലം വളപട്ടണത്തെ രാവുകളെ പകലുകളാക്കി മാറ്റിയ ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ് വളപട്ടണം മികച്ച ഫുട്‌ബോള്‍ വിരുന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്. ഇന്ന് വൈകിട്ട് എട്ട് മണിക്ക് നടക്കുന്ന മത്സരത്തിലെ ജേതാക്കള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് എം ഡി പി.കെ മായിന്‍ മുഹമ്മദ് സമ്മാനിക്കും.



No comments