കാത്തലിക് സിറിയൻ ബാങ്ക് അഖിലേന്ത്യാ പണിമുടക്ക് 26ന്- ബാങ്കിന് മുന്നിൽ ധർണ നടത്തി
തളിപ്പറമ്പ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഐക്യ ട്രേഡ് യൂണിയന്റെ (AIB0C - INBOC - BEFl) നേതൃത്വത്തിൽ നടക്കുന്ന പണിമുടക്ക് സമരത്തിന് മുന്നോടിയായി ജില്ലയിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖകൾക്ക് മുന്നിൽ ധർണ നടത്തി. ബാങ്കിനെ വിദേശ മൂലധനശക്തികൾക്ക് അടിയറവ് വെക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, പ്രൊബേഷനറി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള നടപടി പിൻവലിക്കുക, ഇടപാടുകാരുടെ സൗകര്യങ്ങൾ നിഷേധിച്ചു കൊണ്ട് ശാഖകൾ അടച്ചു പൂട്ടാനുള്ള നീക്കം നിർത്തലാക്കുക, ലഭിച്ചു കൊണ്ടിരിക്കുന്ന സേവന വേതന വ്യവസ്ഥകൾ പുനഃസ്ഥാപിക്കുക, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെബ്രുവരി 26 ന് നടക്കുന്ന ദേശീയ പണിമുടക്ക് സമരത്തിന് മുന്നോടിയായാണ് ധർണ സംഘടിപ്പിച്ചത്. തളിപ്പറമ്പിൽ നടന്ന ധർണ്ണ BEFI സംസ്ഥാന കമ്മിറ്റി അംഗം ടോമി മൈക്കിൾ ഉദ്ഘാടനം ചെയ്തു. കെ എം ചന്ദ്രബാബു, എം വി ലിജു, സരുൺ വി ആർ, പി പി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ഫെബ്രുവരി 3 ന് ഹെഡ് ഓഫിസിനു മുന്നിൽ നടന്ന കൂട്ട ധർണയുടെ തുടർച്ചയായിട്ടാണ് പണിമുടക്ക് സമരം നടക്കുന്നത്. ഉന്നയിച്ച ആവശ്യങ്ങൾ രമ്യമായി പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് നേതാക്കൾ അറിയിച്ചു.
കേരളത്തിലെ തൃശ്ശൂർ ആസ്ഥാനമായി 97 വർഷക്കാലമായി പ്രവർത്തിക്കുന്ന ബാങ്കിന് ഇന്ത്യയിലാകെ 400ൽ അധികം ശാഖകളുണ്ട്.
Website: www.csb.co.in

No comments