APP DOWNLOAD

TRENDING

സന്നിധാനത്തേക്ക് പോകാനെത്തിയ കെ. സുരേന്ദ്രൻ കസ്റ്റഡിയിൽ; നിലയ്ക്കലില്‍ വച്ച് തടഞ്ഞു



നിലയ്ക്കൽ: സന്നിധാനത്തേക്ക് പോകുന്ന തിനായി നിലയ്ക്കലിൽ എത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തു. സന്നിധാനത്തേക്ക് പോകുമെന്നും നെയ്യഭിഷേകംകഴിഞ്ഞ് മടങ്ങുവെന്നും
വ്യക്തമാക്കിക് കൊണ്ടാണ് അദ്ദേഹം നിലയ്ക്കലിൽ എത്തിയത്. എന്നാൽ,ക്രമസമാധാനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് അദ്ദേഹത്തെ  കസ്റ്റഡിയി ലെടുത്തു.
അതിനിടെ, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചതോടെ നിലയ്ക്കലിൽ  അടക്കം സുരക്ഷ   ശക്തമാക്കി യിട്ടുണ്ട്. കഴിഞ്ഞ ദിവസം മരക്കൂട്ടത്തുനിന്ന്
പോലീസ് അറസ്റ്റുചെയ്ത ശശികലയ്ക്ക് ജാമ്യം
ലഭിച്ചതോടെയാണ് വീണ്ടും സന്നിധാനത്തേക്ക്

എത്തുന്നത്.

No comments