APP DOWNLOAD

TRENDING

സുരക്ഷ പദ്ധതിയില്‍ ഒഴിവ്



കണ്ണൂര്‍: എച്ച് ഐ വി നിയന്ത്രണം ലക്ഷ്യമാക്കി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടപ്പിലാക്കുന്ന സുരക്ഷ പദ്ധതിയില്‍ ഔട്ട് റീച്ച് വര്‍ക്കറുടെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു.  യോഗ്യത: എസ് എസ് എല്‍ സി/പ്ലസ്ടു. ഇരിട്ടി മേഖലയിലെ സ്ത്രീകള്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ അപേക്ഷയും ബയോഡാറ്റയും സഹിതം നവംബര്‍ 12 ന് 11 മണിക്ക് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ചോല സുരക്ഷ പ്രൊജക്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2734571.  ഇ മെയില്‍: cholasuraksha@gmail.com.

No comments