APP DOWNLOAD

TRENDING

കാർഷിക കടങ്ങൾ എഴുതി തള്ളണം: റസാഖ് പാലേരി



കാഞ്ഞങ്ങാട്: രാജ്യത്തെ കോർപ്പറേറ്റുകളുടെ കടങ്ങൾ എഴുതി തള്ളുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്ന് എഫ്.ഐ.ടി.യു. സംസ്ഥാന പ്രസിഡന്‍റ്  റസാഖ് പാലേരി പ്രസ്താവിച്ചു.

കാഞ്ഞങ്ങാട്ട് നടന്ന കർഷക തൊഴിലാളി യൂണിയൻ പ്രഖ്യാപന സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. എഫ്.ഐ.ടി.യു.ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കാണം അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് വടക്കേക്കര മുഖ്യ പ്രഭാഷണം നടത്തി.



ഭാരവാഹി പ്രഖ്യാപനം എഫ്.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ജോസഫ് ജോൺ നിർവ്വഹിച്ചു. സി.എച്ച്.മുത്തലിബ്, സാജിദ സജീർ, സഫിയ സഹീർ, സുമ റാണിപുരം, ബിനു വയനാട് തുടങ്ങിയർ സംസാരിച്ചു. ജില്ലയിലെ മികച്ച കർഷകരായ ഭവാനി, പി.രാഘവൻ, സി.കുഞ്ഞമ്പു, ഷൺമുഖൻ പടന്ന, എം.രവീന്ദ്ര ഷെട്ടി, പി.മൊയ്തീൻ കുഞ്ഞ് എന്നിവരെ ഷാനവാസ് കോട്ടയം, തസ്ലീം മമ്പാട് തുടങ്ങിയവർ ചേർന്ന് ആദരിച്ചു.


കാഞ്ഞങ്ങാട് മുന്‍സിപ്പൽ ടൗൺ ഹാളിൽ  (ആന്‍റണി ചെങ്ങളായി നഗറിൽ) നടന്ന പ്രഖ്യാപന സമ്മേളനത്തിൽ കർഷകരുൾപ്പെടെ ആയിരക്കണക്കിനാളുകൾ സംബന്ധിച്ചു.  

No comments