APP DOWNLOAD

TRENDING

തളിപ്പറമ്പ് ദേശീയപാതയോരത്തെ ടൂള്‍സ് കടയില്‍ കവര്‍ച്ചാ ശ്രമം



തളിപ്പറമ്പ്: ദേശീയപാതയോരത്തെ ടൂള്‍സ് കടയില്‍ കവര്‍ച്ചാ ശ്രമംശീയപാതയോരത്തെ ടൂള്‍സ് കടയില്‍ കവര്‍ച്ചാ ശ്രമം, ഷട്ടര്‍ തകര്‍ത്ത നിലയില്‍. ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്തെ മെട്രോ ടൂള്‍സ് എന്ന കടയുടെ പുറകിലെ ഷട്ടറാണ് ഇന്ന് രാവിലെ തകര്‍ത്ത നിലയില്‍ കണ്ടത്. കടയിലെ സിസിടിവി കാമറയില്‍ രണ്ട് പേരുടെ ദൃശ്യം തെളിഞ്ഞിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ഷട്ടറിന്റെ പൂട്ട് തകര്‍ക്കാതെ വശങ്ങളില്‍ നിന്ന് ഇരുന്നു പാര ഉപയോഗിച്ച് തള്ളി പൊളിച്ച നിലയിലാണ്. കടക്കകത്ത് കയറാതെ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് തിരിച്ചു പോവുകയായിരുന്നു. എ എസ് ഐ മാത്യുവിന്റെ നേത്യത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
18 ന് രാത്രി ഏഴാംമൈലിലെ ബാങ്ക് ഓഫ് ഇന്ത്യ എ ടി എമ്മില്‍ കവര്‍ച്ച നടത്താനെത്തിയും ഇതേ രണ്ടംഗ സംഘമാണെന്ന് കരുതുന്നു.പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

No comments