നടുവില്‍ ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരുടെ വീടിനു നേരെ ബോംബേറ്. രണ്ടു ബൈക്കുകള്‍ കത്തിച്ചു.
നടുവില്‍: കുടിയാന്മല പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ
സി.പി.എം പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞു. ഇന്നുപലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. സി.പി.എം പ്രവര്‍ത്തകരുടെ രണ്ട് ബൈക്കുകളും അഗ്നിക്കിരയാക്കി. സി.പി.എം പ്രവര്‍ത്തകരായ കല്ലിങ്കില്‍ വിനീഷിന്റെയും പ്രവീണിന്റെയും ഉടമസ്ഥതയിലുള്ള ബൈക്കുകളാണ് കത്തിച്ചത്. നടുവില്‍ ടൗണിന് സമീപമാണ് അക്രമമുണ്ടായത്. സി.പി.എം നടുവില്‍ ബ്രാഞ്ച് കമ്മിറ്റി അംഗം കിഴക്കനടിയില്‍ രാജേഷിന്റെ വീടിനാണ് ബോംബെറിഞ്ഞത്.വന്‍ശബ്ദത്തോടെ പൊട്ടിയ ബോംബിന്റെ ചീളുകള്‍ തെറിച്ച് വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുന്നതിനിടെ അക്രമി സംഘം രക്ഷപ്പെട്ടു. ബോംബേറിനു പിന്നാലെയാണ് വാഹനങ്ങള്‍ കത്തിച്ചത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്കുകള്‍. പ്രദേശത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കുടിയാന്മല പോലീസ് കേസെടുത്തു.



No comments