ഷുഹൈബ് വധം ;സിപിഎം മുൻ ലോക്കൽ സെക്രട്ടറി കസ്റ്റഡിയിൽ
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍.എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തന്‍ ആണ് കസ്റ്റഡിയിലായത്.ഗൂഡാലോചനയുൾപ്പെടെയുള്ള വകുപ്പാണ് പ്രശന്തന്റ പേരിൽ ആരോപിച്ചിട്ടുള്ളത്.കേസന്വേഷണം പെട്ടെന്ന് തീർപ്പാക്കാൻ സുപ്രിം കോടതി നിർദേശിച്ചിരുന്നു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ പിതാവ് സുപ്രീം കോടതിയിൽ ഹർജി നല്‍കിയിരുന്നു. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് സര്‍ക്കാരിന്‍റെ അപ്പീല്‍ പരിഗണിച്ച് ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്



No comments