മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക മർദ്ദിച്ച സംഭവം; എസ്.എഫ്.ഐ സ്കൂളിലേക്ക് മാർച്ച് നടത്തി
കണ്ണൂർ: വിദ്യാർത്ഥിയെ പ്രാകൃതമായ രീതിയിൽ മർദ്ധിച്ച അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പിണറായി ഏരിയ കമ്മിറ്റിയുടെനേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ദീഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു. അമൽ,കെ.രഖിൽ,ഷിബിൻ കാനായി, കെ.അനുശ്രീ,എം.കെ.ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മാനേജ്മെന്റ് ,പ്രിൻസിപ്പൾ, പിടിഎ എന്നിവരുമായ് നടത്തിയ ചർച്ചയിൽ അധ്യാപികയെ തുടർനടപടി എന്ന നിലയിൽ സ്കൂളിൽ നിന്നും പുറത്താക്കാനും ,വിദ്യാർത്ഥിയുടെ മുഴുവൻ ചികിത്സാ ചിലവും സ്ക്കൂൾ മാനേജ്മെന്റ് വഹിക്കാനും തീരുമാനമായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും സ്ക്കൂൾ മാനേജ്മെന്റ്റ ചർച്ചയിൽ തീരുമാനിച്ചു



No comments