പുരസ്കാര നിറവിൽ കണ്ണൂർ സർവ്വകലാശാല;സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍എസ്എസ് സെല്ലിനുള്ള അവാര്‍ഡ് കണ്ണൂര്‍ സര്‍വകലാശാലക്ക്.
കണ്ണൂര്: സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍എസ്എസ് സെല്ലിനുള്ള അവാര്‍ഡ് കണ്ണൂര്‍ സര്‍വകലാശാലക്ക്. കണ്ണൂര്‍ സര്‍വകലാശാലക്ക് ഈ ബഹുമതി തേടിയെത്തുമ്പോഴും അതില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കയ്യൊപ്പ് കാണാം. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചും, രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തും, ജൈവൈവധ്യങ്ങളെ സംരക്ഷിച്ചും എന്‍എസ്എസ് യൂണിറ്റിന്റെ വേറിട്ട പ്രവര്‍ത്തനം സമൂഹത്തിന് തന്നെ മാതൃകയാണ്. സര്‍വകലാശാലക്ക് കീഴിലുള്ള എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ 12 വീടുകളാണ് ഇതിനകം നിര്‍മ്മിച്ച് നല്‍കിയത്.
താവക്കര ക്യാംപസിലലെ കുളത്തില്‍ ശുദ്ധജല മത്സ്യ കൃഷി ആരംഭിച്ചു. ജൈവം 17 എന്ന പേരില്‍ പിണറായി പഞ്ചായത്തില്‍ നടത്തിയ സമ്പൂര്‍ണ ജൈവകൃഷിബോധവത്ക്കരണ പരിപാടി ഏറ്റവും നല്ല പദ്ധതി നടത്തിപ്പിനുള്ള എംജി സര്‍വകലാശാലയുടെ പുരസ്‌ക്കാരം നേടുകയും ചെയ്തിട്ടുണ്ട്. നൂറിലധികം രക്തദാന ക്യാംപുകളും ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഇതിനകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
പരിസ്ഥിതി പ്രവര്‍ത്തനം, ആരോഗ്യ ക്യാംപുകള്‍, ബോധവത്ക്കരണ പരിപാടികള്‍ എന്നിവ എല്ലാ യൂണിറ്റിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച പത്മനാഭന്‍ കാവുമ്പായിയെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തു.



No comments