പാനൂരില്‍ ബോംബ് സ്‌ഫോടനം; മേഖലയില്‍ ബോംബ് നിര്‍മ്മാണം വ്യാപകം; പ്രദേശവാസികള്‍ നടുക്കത്തില്‍
തലശ്ശേരി: ഇടവേളക്ക് ശേഷം സംഘര്‍ഷ അന്തരീക്ഷത്തിലേക്ക് നീങ്ങുന്ന പാനൂര്‍ മേഖലയില്‍ ഇന്നലെ രാത്രി രണ്ടിടങ്ങളിലായി ബോംബ് സ്ഥോടനം. രാത്രി 10.30 മണിയോടെ കുനുമ്മല്‍, മുത്താറിപ്പീടിക പ്രദേശങ്ങളിലാണ് ഉഗ്ര സ്‌ഫോടനം നടന്നത്.ഈ പ്രേദശങ്ങളില്‍ വ്യാപകമായ തോതില്‍ ബോംബ് നിര്‍മ്മാണവും ആയുധ ശേഖരവും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ ബലപ്പെടുത്തുന്നതാണ് വ്യാഴാഴ്ച രാത്രി നടന്ന ബോംബ് സ്‌ഫോാടനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.പാനൂര്‍ മേഖലയില്‍ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസം മുമ്പ് പോലീസ് സമാധാന യോഗം വിളിച്ച് ചേര്‍ത്തതിന് പിന്നാലെയാണ് ഇവിടെ പരീക്ഷണ പൊട്ടിക്കലെന്ന പേരില്‍ ശത്രുപക്ഷത്തെ ഭയപ്പെടുത്താന്‍ ബോംബ് സ്ഥോടനങ്ങള്‍ നടത്തുന്നത്
സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമത്തിന് കോപ്പ് കൂട്ടുന്നതായി ദിവസങ്ങളായി പോലീസ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കൈവേലിക്കല്‍ ഭാഗത്ത് നിന്ന് വന്ന ഒരു വാഹനത്തെ പിന്തുടര്‍ന്ന് ഒരു സംഘം ഭീഷണിപ്പെടുത്തുകയും സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ ബി.ജെ,പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.രാത്രികാല ബോംബ് സ്ഥോടനങ്ങളും നടന്നതോടെ പാനൂര്‍ മേഖലയിലെ സമാധാന പ്രേമികള്‍ കടുത്ത ആശങ്കയിലാണ്.മുന്‍കാല അനുഭവത്തില്‍ പാനൂരിലെ രാഷട്രീയ അക്രമങ്ങളെ പൊടുന്നനെ അമര്‍ച്ച ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ അത് കണ്ണൂര്‍ ജില്ലയിലെ സമാധാന അന്തരീക്ഷത്തെയാണ് തകര്‍ക്കുകയെന്ന് ജനം വിലയിരുത്തുകയാണ്.



No comments