പാത്തുമ്മയുടെ കണ്ണീരൊപ്പാൻ യൂത്ത് ലീഗ് ; ബികുട്ടി ഫാത്തിമ ചികിത്സ ചിലവുകൾ ഇനി യൂത്ത് ലീഗ് വഹിക്കും
തളിപ്പറമ്പ്: തളിപ്പറമ്പിലെ മരണ വീടുകളിൽ സ്ത്രീകളുടെ മയ്യിത്ത് കുളിപ്പിക്കലും പരിപാലന കർമങ്ങളും ചെയ്തിരുന്ന മുക്കോല നിവാസിയായ പാത്തുമ്മ എന്ന ബീക്കുട്ടി ഫാത്തിമ മംഗലാപുരം ഫാദർ മുള്ളർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ രോഗത്തിന് ഓപ്പറേഷൻ കാത്തു കിടക്കുകയാണ് സാമ്പത്തികമായി സഹായിക്കാൻ ആരുമില്ലാത്ത അവർക്ക് വമ്പിച്ച ചികിത്സാ ചിലവുകൾ താങ്ങാൻ കഴിയാതെ വന്നപ്പോൾ രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ സഹായം ആവിശ്യപെട്ട്‌കൊണ്ടുള്ള മെസ്സേജുകൾ പ്രവഹിക്കുകയാണ് ഇതിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ ഇന്നലെ (27/10/2018) ആശുപത്രിയിൽ ചെന്ന് അവരെ കാണുകയും ഡോക്ടറെ കണ്ട് കാര്യങ്ങൾ അന്വേഷിച്ചശേഷം അവർക്ക് വേണ്ട മുഴുവൻ ചികിത്സാ ചിലവും മുനിസിപ്പൽ യൂത്ത് ലീഗ് ഏറ്റെടുക്കുകയും ചെയ്തു...



No comments