തളിപ്പറമ്പിൽ സ്വകാര്യബസുകൾ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു
തളിപ്പറമ്പ്: ഓട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തുന്നതിനാൽ തളിപ്പറമ്പ്-പട്ടുവം ,തളിപ്പറമ്പ്- മുള്ളൂൽ,
തളിപ്പറമ്പ്- അരിയിൽ,
തളിപ്പറമ്പ്-വെള്ളിക്കീൽ റൂട്ടുകളിൽ സ്വകാര്യ ബസ്സ് നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.
ബസ്സ് ഓണേർസ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ്
സർവ്വീസ് നിർത്തിവെച്ചത്.
ഓട്ടോറിക്ഷകൾ സമാന്തര
സർവ്വിസ് നടത്തി വരുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലാത്തതിനെ
തുടർന്നാണ് സർവ്വീസ് നിർത്തിവെച്ചത്.
സമാന്തര സർവീസ്
നടത്തി വരുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി ഉണ്ടാകും ഏന്ന എന്ന ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്



No comments