APP DOWNLOAD

TRENDING

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം; നാലുപേര്‍ പിടിയില്‍



തലശ്ശേരി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളായ നാലു പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ മാങ്കുളം സ്വദേശി പണപ്രാവിന്‍ വീട്ടില്‍ വിനു (36) തൃശ്ശൂര്‍ കൊടകര സ്വദേശി കനകമലയില്‍ ചെള്ളാടന്‍വീട്ടില്‍. ദീപു (33), മലപ്പുറം അരീക്കോട് സ്വദേശി ഏലിക്കോട് വീട്ടില്‍ ലത്തീഫ് (42) തലശ്ശേരി ചിറക്കര സ്വദേശി കുല്‍ഷന്‍ ഹൗസില്‍ നൗഫല്‍ (36) എന്നിവരെയാണ് ഇന്ന് കാലത്ത് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രംപോലീസ് നേരത്തെ തയ്യാറാക്കി സമീപ സംസ്ഥാനങ്ങളിലുള്‍പ്പെടെ പ്രചരിപ്പിച്ചിരുന്നു.
തലശ്ശേരിയിലെ മത്സ്യ മൊത്ത വ്യാപാരി സെയ്ദാര്‍പള്ളിക്ക് സമീപത്തെ ജഗന്നാഥ ടെമ്പിള്‍ റോഡിലെ ഹുദയില്‍ മജീദിന്റെ വീട്ടിലാണ് മോഷണം നടന്നിരുന്നത.് സെപ്തംബര്‍ 20ന് പുലര്‍ച്ചെയായിരുന്നു സംഭവം. അന്വേഷണവുമായ് ബന്ധപ്പെട്ട് പോലീസ് തലശ്ശേരി മുതല്‍ കുഞ്ഞിപ്പള്ളി വരെയുള്ള സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചു.തട്ടിപ്പ് നടന്ന സമയത്ത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ സംഘത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. ആദായ നികുതി വകുപ്പിന്റെതേന്ന വ്യാജേന സംഘം ഉപയോഗിച്ച വ്യാജ രേഖകളിലെ കൈയ്യക്ഷരം ഒരു പെണ്‍കുട്ടിയുടേതെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.തട്ടിപ്പ് സംഘം ഗ്രേ കളര്‍ ഇന്നോവ കാറാണ് ഉപയോഗിച്ചതെന്ന് സമീപത്തെ വീടുകളില്‍ നിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ഇതില്‍ ഇന്ത്യാ ഗവ.ബോര്‍ഡ് വെച്ചിരുന്നു.  സെപ്തംബര്‍ 20ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് അഞ്ചു പേര്‍ തലശ്ശേരിയിലെ മൊത്ത മത്സ്യ വ്യാപാരിയായ പി.പി.എം ഗ്രൂപ്പ് ഉടമ മജീദിന്റെ വീട്ടില്‍ എത്തിയത്.
മജീദും ഭാര്യയും മാത്രമെ അപ്പോള്‍ വീട്ടിലുണ്ടായിരുന്നുള്ളു. ആദായ നികുതി വകുപ്പ് ഓഫീസര്‍,മൂന്ന് ഉദ്യോഗസ്ഥര്‍,ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയാണ് പരിചയപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാളുമുണ്ടായിരുന്നു. ആദായനികുതി വകുപ്പ് ഓഫീസറെന്ന് പരിചയപ്പെടുത്തിയയാള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്തു. മുറികളില്‍ കയറി പരിശോധിച്ച് അരമണിക്കൂറിനകം തിരിച്ചുപോകയും ചെയ്തിരുന്നു. സംഘം കൊണ്ടുവന്ന ഒരു ബാഗ് മടക്കി കൊണ്ടുപോയില്ല. ഇത് അന്വേഷിച്ച് തിരിച്ച് വിളിക്കാതിരുന്നപ്പോഴാണ് വീട്ടുടമയ്ക്ക് സംശയമുണ്ടായത്. ഇതേത്തുടര്‍ന്ന് മുറിയിലെ പഴ്‌സില്‍ സൂക്ഷിച്ച 25000 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്നാണ് പോീസില്‍ മജീദ് പരാതി നല്‍കിയിരുന്നത. തലശ്ശേരി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ ചിറക്കുനി സ്വദേശി നൗഫല്‍ മുഖേനയാണ് പ്രതികള്‍ മജീദിന്റ വീട്ടില്‍ കവര്‍ച്ചക്കെത്തിയത്. അറസ്റ്റിലായ പ്രതികള്‍ കൊലപാതക കേസിലുള്‍പ്പെടെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു

No comments