APP DOWNLOAD

TRENDING

ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും


കണ്ണൂര്: ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വള്ളിത്തോട്, മൊട്ടമ്മല്‍, പുഞ്ചവയല്‍, ചെമ്മരവയല്‍, മാറ്റാങ്കീല്‍ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ നാല് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കനാല്‍പാലം, വെങ്കണപ്പറമ്പ്, പൂവ്വത്തൂര് ഭാഗങ്ങളില്‍ ഒക്‌ടോബര്‍ നാല് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണ്ണോറ ഭാഗത്ത് ഒക്‌ടോബര്‍ നാല് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
    പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തുരുത്തി ഭാഗത്ത് ഒക്‌ടോബര്‍ നാല് രാവിലെ 10 മുതല്‍ വൈകിട്ട് രണ്ട് മണി വരെയും പാറക്കടവ് ഭാഗത്ത് ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
    തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ടൗണ്‍ഹാള്‍ പരിസരത്ത് ഒക്‌ടോബര്‍ നാല് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

No comments