APP DOWNLOAD

TRENDING

ഇന്ത്യ-വിൻഡീസ് ഏകദിനം; ഹിറ്റ്മാനായി ഹെറ്റ്‌മയർ; ഇന്ത്യക്ക് 323 റണ്‍സ് വിജയലക്ഷ്യം



ഗുവാഹത്തി ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം.  ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍  എട്ട് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു. ഷിംറോൺ ഹെറ്റ്മയര്‍ സെഞ്ചുറി നേടി. 78 പന്തില്‍ നിന്ന് 106 റണ്‍സെടുത്താണ് ഹെറ്റ്മയര്‍ പുറത്തായത്. കീറണ്‍ പവല്‍ 51 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ അടിച്ചുകളിച്ച ദേവേന്ദ്ര ബിഷുവും കെമര്‍ റോച്ചുമാണ് സ്കോര്‍ 300 കടത്തിയത്.  ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും ജഡേജയും   രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

74 പന്തിൽ ആറു വീതം ബൗണ്ടറിയും സിക്സും സഹിതമാണ് ഹെറ്റ്‌മയർ മൂന്നാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയത്. മുഹമ്മദ് ഷമിയുടെ പന്തിൽ സിക്സ് നേടിക്കൊണ്ടാണ് ഹെറ്റ്മയർ സെഞ്ചുറിയിലേക്കെത്തിയത്. രവീന്ദ്ര ജഡേജ എറിഞ്ഞ അടുത്ത ഓവറിൽ പുറത്താവുകയും ചെയ്തു. അവസാന 10 ഓവറിൽനിന്നു മാത്രം 66 റൺസ് അടിച്ചുകൂട്ടിയാണ് വിൻഡീസ് 300 കടന്നത്. പിരിയാത്ത ഒൻപതാം വിക്കറ്റിൽ ദേവേന്ദ്ര ബിഷൂ–കെമർ റോച്ച് സഖ്യം 44 റൺസ് കൂട്ടിച്ചേർത്തു. റോച്ച് 26 റൺസോടെയും ബിഷൂ 22 റൺസോടെയും പുറത്താകാതെ നിന്നു. അരങ്ങേറ്റ താരം ചന്ദർപോൾ ഹേംരാജ് (ഒൻപത്), മർലോൺ സാമുവൽസ് (പൂജ്യം), ഷായ് ഹോപ്പ് (32), റൂവൻ‌ പവൽ (22), ആഷ്‌ലി നഴ്സ് (രണ്ട്), ക്യാപ്റ്റൻ ജേസൺ ഹോൾഡർ (38) എന്നിവരാണ് വിൻഡീസ് നിരയിൽ പുറത്തായ മറ്റു താരങ്ങൾ.

രണ്ടാം വിക്കറ്റിൽ കീറൺ പവൽ–ഷായ് ഹോപ് സഖ്യവും (65) അഞ്ചാം വിക്കറ്റിൽ ഹെറ്റ്മയർ–റൂവൻ പവൽ സഖ്യവും (74) ആറാം വിക്കറ്റിൽ ഹോൾഡർ–ഹെറ്റ്മയർ സഖ്യവും (60) വിൻഡീസിനായി അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. ഇന്ത്യയ്ക്കായി യുസ്‍വേന്ദ്ര ചാഹൽ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും ഖലീൽ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.

സ്കോർ 19ൽ നിൽക്കെ ഒൻപതു റൺസുമായി അരങ്ങേറ്റ താരം ചന്ദർപോൾ ഹംരാജാണ് വിൻഡീസ് നിരയിൽ ആദ്യം പുറത്തായത്. 15 പന്തിൽ രണ്ടു ബൗണ്ടറി സഹിതം ഒൻപതു റൺസെടുത്ത ഹേംരാജിനെ മുഹമ്മദ് ഷമിയാണ് മടക്കിയത്. രണ്ടാം വിക്കറ്റിൽ ഷായ് ഹോപ്പിനെ കൂട്ടുപിടിച്ച് അർധസെഞ്ചുറി കൂട്ടുകെട്ടുമായി പോരാട്ടം ഇന്ത്യൻ ക്യാംപിലേക്ക് നയിച്ച കീറൺ പവൽ, ഏകദിനത്തിലെ ഒൻപതാം അർധസെഞ്ചുറിയും പൂർത്തിയാക്കി. 36 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് പവൽ അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഒരു റൺസ് കൂടി ചേർത്ത് ഖലീൽ അഹമ്മദിന്റെ പന്തിൽ പുറത്താവുകയും ചെയ്തു.

39 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 51 റൺസെടുത്ത പവലിനെ ഖലീൽ അഹമ്മദ് ധവാന്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഷായ് ഹോപ്പിനൊപ്പം 65 റൺസിന്റെ കൂട്ടുകെട്ടു തീർത്താണ് പവൽ മടങ്ങിയത്. ഓപ്പണർ എവിൻ ലൂയിസ് പരമ്പരയിൽനിന്നു പിൻമാറിയതുകൊണ്ടു മാത്രം പകരക്കാരനായി ടീമിലെത്തിയ താരമാണ് പവൽ. കരിയറിലെ 200–ാം ഏകദിനം കളിക്കുന്ന വെറ്ററൻ താരം മർലോൺ സാമുവൽസിന്റെ ഊഴമായിരുന്നു അടുത്തത്. പവൽ പുറത്തായതിന്റെ തൊട്ടടുത്ത ഓവറിൽ സാമുവൽസിനെ ചാഹൽ എൽബിയിൽ കുരുക്കി. രണ്ടു പന്തു മാത്രം നീണ്ട ഇന്നിങ്സിനൊടുവിലാണ് ‘സംപൂജ്യ’നായി സാമുൽസ് കൂടാരം കയറിയത്.

ഹെറ്റ്മയറിനൊപ്പം വിൻഡീസ് സ്കോർ 100 കടത്തി അധികം വൈകാതെ ഷായ് ഹോപ്പും പുറത്തായി. രണ്ടാമത്തെ സ്പെല്ലിനെത്തിയ മുഹമ്മദ് ഷമിയെ അതിർത്തി കടത്താനുള്ള ഹോപ്പിന്റെ ശ്രമം വിക്കറ്റിനു പിന്നിൽ ധോണിയുടെ കൈകളിൽ അവസാനിച്ചു. 51 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 32 റൺസെടുത്താണ് ഹോപ് മടങ്ങിയത്. പവലിനു പിന്നാലെ അർധസെഞ്ചുറി പൂർത്തിയാക്കിയ ഷിംറോൺ ഹെറ്റ്‌മയറാണ് പിന്നീടു വിൻഡീസിനു കരുത്തായത്. 41 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതമാണ് ഹെറ്റ്മയർ രണ്ടാം ഏകദിന അർധസെഞ്ചുറി പിന്നിട്ടത്. അഞ്ചാം വിക്കറ്റിൽ ഹെറ്റ്‌മയർ–പവൽ സഖ്യം 74 റൺസ് കൂട്ടിച്ചേർത്ത ശേഷം ഈ കൂട്ടുകെട്ട് രവീന്ദ്ര ജഡേജ പൊളിച്ചു. 23 പന്തിൽ നാലു ബൗണ്ടറികളോടെ 22 റൺസെടുത്ത പവലിനെ ജഡേജ പുറത്താക്കി. പവൽ പുറത്തായെങ്കിലും ജേസൺ ഹോൾഡറിനെ കൂട്ടുപിടിച്ച് ഹെറ്റ്മയർ മൂന്നാം സെഞ്ചുറിയിലെത്തി. അതിനിടെ രണ്ടാം അർധസെഞ്ചുറി കൂട്ടുകെട്ടിലും പങ്കാളിയുമായി.

സെഞ്ചുറി പൂർത്തിയാക്കി അധികം ൈവകാതെ ഹെറ്റ്മ‌യർ മടങ്ങി. രവീന്ദ്ര ജഡേജയെ അതിർത്തി കടത്താനുള്ള ശ്രമത്തിൽ ബൗണ്ടറിക്കരികെ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ചു മടങ്ങുമ്പോൾ 78 പന്തിൽ ആറു വീതം ബൗണ്ടറിയും സിക്സും സഹിതം നേടിയ 106 റൺസായിരുന്നു ഹെറ്റ്മയറിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ രണ്ടു റൺസുമായി ആഷ്‍ലി നഴ്സ് ചാഹലിന് രണ്ടാം വിക്കറ്റ് സമ്മാനിച്ചതോടെ ഏഴിന് 252 റൺസ് എന്ന നിലയിലായി വിൻഡീസ്. 42 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 38 റൺസെടുത്ത ജേസൺ ഹോൾഡറിന്റെ പ്രതിരോധവും ചാഹൽ തകർത്തതോടെ വിൻഡീസ് 300 കടക്കുന്ന കാര്യം സംശയത്തിലായി. എന്നാൽ പിരിയാത്ത ഒൻപതാം വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർത്ത ദേവേന്ദ്ര ബിഷൂ–കെമർ റോച്ച് സഖ്യം വിൻഡീസിനെ 300 കടത്തി.

പന്തിന് അരങ്ങേറ്റം

ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി

No comments