സെല്‍ഫിയെടുക്കവേ കൊക്കയില്‍ വീണ് തലശ്ശേരി കതിരൂര്‍ സ്വദേശികളായ ദമ്പതികള്‍ അമേരിക്കയില്‍ മരണപ്പെട്ടു
തലശ്ശേരി: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തലശ്ശേരി കതിരൂര്‍ സ്വദേശിയും ഭാര്യയും സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ ശ്രേയസ് ഹോസ്പിറ്റല്‍ ഉടമ ഡോ.എം.വി വിശ്വനാഥന്റെയും ഡോ.സുഹാസിനിയുടെയും മകന്‍ വിഷ്ണു(30) ഭാര്യ ഹൈദരാബാദ് സ്വദേശി മീനാക്ഷി (26) എന്നിവരാണ് മരണപ്പെട്ടത്.ഒരു വര്‍ഷം മുമ്പേയാണ് ഇവരുടെ വിവാഹം നടന്നത്. മൂന്ന് ദിവസം മുമ്പാണ് അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ആസ്ത്രേലിയയില്‍ ജോലി നോക്കുന്ന ജിഷ്ണുവിന്റെ സഹോദരന്‍ വിഷ്ണു മൂന്ന് ദിവസമായി ജിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതോരു വിവരവുമുണ്ടായില്ല. തുടര്‍ന്ന് അമേരിക്കയിലുള്ള ഇവരുടെ അമ്മാവന്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും മരണപ്പെട്ടതായി അറിയാന്‍ സാധിച്ചത് അമേരിക്കയില്‍ ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസുകള്‍ക്ക് അവധിയായതിനാല്‍ മൃതദേഹങ്ങള്‍ വിട്ടു കിട്ടാനുള്ള നടപടിക്രമങ്ങള്‍ തിങ്കളാഴ്ചയേ നടക്കുകയുള്ളുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മകനും മകന്റെ ഭാര്യയും അപകടത്തില്‍പ്പെട്ട വിവരം ഇന്ന് കാലത്ത് മാത്രമാണ് ഡോക്ടര്‍ ദമ്പതിമാരെ അറിയിച്ചത്



No comments